35-ാമത് സ്കൂള്‍ വാർഷികം
മൂന്നര പതിറ്റാണ്ടിന്റെ വിജ്ഞാന ശോഭയോടെ ഒരു വാര്‍ഷികം കൂടി അരങ്ങേറുന്നു. നാളെ (15/03/2019) നമ്മുടെ സ്കൂളിന്റെ 35-ാം വാര്‍ഷികമാണ്. എല്ലാ പ്രിയ കൂട്ടുകാരും എത്തിച്ചേരണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
|
എന്റെ വിദ്യാലയം
ആര് എസ്. എം യൂ. പി. സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന R.SANKAR MEMORIAL UP SCHOOL കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കൂട്ടിക്കല്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. നിര്‍ധനരായ 200ലധികം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാല്‍ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്. 2012-13 വര്‍ഷത്തെ സബ്ജില്ലാ കലോത്സവത്തില്‍ റണ്ണര്‍അപ്പ് ആയതും പത്താം തരം പരീക്ഷയില്‍ മുഴുവന്‍ (A+) മാര്‍ക്ക് വാങ്ങി ഉന്നതവിജയം കൈവരിക്കാന്‍ ഈ സ്കൂളിലെ കര്‍മ്മോത്സുകരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെന്ന പോലെ കലാ കായിക പ്രവര്‍ത്തനങ്ങളിലും അനുദിനം മികവ് പുലര്‍ത്തി വരുന്നു.
കരുത്തരായ മാനേജ്മെന്റിന്റെ ആവേശവും കര്‍മ്മോത്സുകരായ അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടലുകളും ദൃഢമായ അദ്ധ്യാപക-രക്ഷകര്‍ത്തൃബന്ധവും ഊര്‍ജ്ജസ്വലരായ വിദ്യാര്‍ത്ഥികളുമാണ് ഇത്തരത്തിലുള്ള വിജയം നമുക്ക് നേടിത്തന്നു കൊണ്ടിരിക്കുന്നത്. സ്നേഹ സന്ദേശം
ഒരു നല്ല സന്ദേശംഎന്റെ അച്ഛനും അമ്മയും ഇങ്ങനെ ആയിരുന്നെങ്കില്‍.!
|
Official Web Links
Designed : SIDHIK K.H. Yendayar,Ph:9447104171