സ്നേഹ സന്ദേശം
സ്നേഹിതരേ,
ക്ഷേമം നേരുന്നു, 17-08-1984 ന് പ്രയാണമാരംഭിച്ച് പിന്നിട്ട 30 വര്‍ഷങ്ങള്‍ നാം മറക്കാതിരിക്കാനാണ് ഈ ഓര്‍മ്മപ്പെടുത്തല്‍. തികച്ചും അഭിമാനിക്കാവുന്നതുതന്നെയാണ് 30 വര്‍ഷങ്ങള്‍. പരിമിതമായ പ്രാഥമിക സൌകര്യങ്ങളോടെ തുടങ്ങിയ നാം ഇന്ന് പഠനമികവില്‍ വളരെ മുമ്പിലാണ്. ഒട്ടേറെ സ്റ്റേജുകളില്‍, പരീക്ഷകളില്‍ നമ്മുടെ കൂട്ടുകാര്‍ മികവുപുലര്ത്തിക്കഴിഞ്ഞു. വിവിധമേഖലകളില്‍ ഉന്നത നിലയിലെത്തിയ എല്ലാകൂട്ടുകാരെയും ഈ സുന്ദര മുഹൂര്‍ത്തത്തില്‍ അഭിമാനത്തോടെ പ്രത്യേകം സ്മരിക്കുകയാണ്. തുടര്‍ന്നും നാം മുന്നേറേണ്ടതുണ്ട്. സംസ്കാരത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും പാഠങ്ങള്‍ നമുക്ക് സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്. ജീവിതത്തില്‍ പകര്‍ത്തേണ്ടതുണ്ട്. നമുക്ക് മുന്നേ നടന്ന്, മണ് മറഞ്ഞ, നമുക്ക് വഴി ഒരുക്കിത്തന്ന ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ മുഴുവന്‍ മഹത് വ്യക്തികളെയും ഓര്‍മ്മിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും നാം സമയം കണ്ടെത്തണം. പ്രതിഫലം ആഗ്രഹിക്കാതെ സമൂഹത്തിന് സേവനം ചെയ്യാനുള്ള നല്ല മനസ്സുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയണം. സന്തോഷമുള്ള ഒരു ലോകം കെട്ടിപ്പടുക്കാന്‍ നമുക്ക് കഴിയണം അതിന് പ്രപഞ്ചസൃഷ്ഠാവ് നമ്മെ അനുഹഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ......
അവസരമുണ്ടാകുമ്പോള്‍, സമയമുണ്ടാകുമ്പോള്‍, പഴകിയ ഓര്‍മ്മകളുമായി ഈകലാലയത്തിലേക്ക് കടന്നുവരാന്‍ മനസ്സുനിറഞ്ഞ സ്വാഗതവചനങ്ങളോടെ ......................
സ്നേഹപൂര്‍വ്വം എന്‍. സുജ പ്രധാനാധ്യാപിക
മലയോരത്തെ കലാലയം
ആര് എസ്. എം യൂ. പി. സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന R.SANKAR MEMORIAL UP SCHOOL കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കൂട്ടിക്കല്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. നിര്‍ധനരായ 200ലധികം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാല്‍ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്. 2012-13 വര്‍ഷത്തെ സബ്ജില്ലാ കലോത്സവത്തില്‍ റണ്ണര്‍അപ്പ് ആയതും പത്താം തരം പരീക്ഷയില്‍ മുഴുവന്‍ (A+) മാര്‍ക്ക് വാങ്ങി ഉന്നതവിജയം കൈവരിക്കാന്‍ ഈ സ്കൂളിലെ കര്‍മ്മോത്സുകരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെന്ന പോലെ കലാ കായിക പ്രവര്‍ത്തനങ്ങളിലും അനുദിനം മികവ് പുലര്‍ത്തി വരുന്നു.
കരുത്തരായ മാനേജ്മെന്റിന്റെ ആവേശവും കര്‍മ്മോത്സുകരായ അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടലുകളും ദൃഢമായ അദ്ധ്യാപക-രക്ഷകര്‍ത്തൃബന്ധവും ഊര്‍ജ്ജസ്വലരായ വിദ്യാര്‍ത്ഥികളുമാണ് ഇത്തരത്തിലുള്ള വിജയം നമുക്ക് നേടിത്തന്നുകൊണ്ടിരിക്കുന്നത്. |