ലോക പരിസ്ഥിതി ദിനം ജൂണ്‍ 5
പ്രകൃതിയെ പുത്തനുണര്‍വ്വോടെ കാത്തു സൂക്ഷിക്കാന്‍ ഇളം തലമുറക്ക് പരിശീലനം നല്‍കുകയും മുതിര്‍ന്ന തലമുറ ഇളംതലമുറയെ നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ വരും കാലം ശ്വസിക്കാന്‍ ശുദ്ധവായുവോ കുടിക്കാന്‍ ദാഹജലമോ കിട്ടാതെ ഭൂമി അന്ത്യശ്വാസം വലിക്കും. പരിഹാരം "ഭൂമിക്കൊരു കുട " തീര്‍ക്കുക മാത്രമാണ്. അതിന് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുതിര്‍ന്നവരും കുഞ്ഞുങ്ങള്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുത്തേ മതിയാകൂ.
|
പ്രവേശനോത്സവം - 2015-16
വാര്‍ഷികാഘോഷം അരങ്ങുതകര്‍ത്തു
ഈ വര്‍ഷത്തെ വാര്‍ഷികാഘോഷവും വ്യത്യസ്തവും വര്‍ണ്ണാഭവുമായ ആഘോഷപരിപാടികളോടെ നടന്നു. പൂര്‍വ്വോപരി എല്ലാ കുട്ടികളെയും സ്റ്റേജിലെത്തിക്കുക എന്നതാണ് ഈ വര്‍ഷത്തെ വാര്‍ഷികം ലക്ഷ്യം വെച്ചത്. വ്യത്യസ്തമായ അനുഭവങ്ങള്‍ പകര്‍ന്ന് എല്ലാ കുട്ടികളും മികവ് പ്രകടിപ്പിച്ച വാര്‍ഷികമായ പി. ടി. എ, യും രക്ഷകര്‍ത്താക്കളും ഈ വാര്‍ഷികത്തെ വിലയിരുത്തി. മാനേജ്മെന്റും പി. ടി. എ .യും എല്ലാ കുട്ടികള്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു.
|
ജില്ലാ കലോത്സവത്തില്‍ RSM ന്റെ കൂട്ടുകാര്‍ ഒന്‍പതാം സ്ഥാനത്ത്സബ് ജില്ലാ കലോത്സവം ചൂടാറും മുമ്പേ 58 സ്കൂളുകള്‍ മാറ്റുരച്ച ജില്ലാ സംസ്കൃത കലോത്സവത്തില്‍ RSM ന്റെ കൂട്ടുകാര്‍ 4ഇനങ്ങളില്‍ A ഗ്രേഡും 4 ഇനങ്ങളില്‍ B ഗ്രേയും നേടി 9ാം സ്ഥാനം കരസ്ഥമാക്കി. ഇല്ലായ്മയില്‍ നിന്നും വളര്‍ന്നു വരുന്ന ഈ കൊച്ചു വിദ്യാലയത്തിലെ കൂട്ടുകാരുടെ അടുത്ത ലക്ഷ്യം ജില്ലാ ഓവറോള്‍ തന്നെയാണെന്ന് സംസ്കൃത അദ്ധ്യാപകന് ശ്രീ. ബിബിന്‍ ചന്ദ്രന് അറിയിച്ചു. 9 ല്‍ നിന്നും 1 ലേക്കുള്ള ദൂരം വളരെ കുറവാണെന്ന് പ്രധാനാധ്യാപികയും മറ്റുള്ള അദ്ധ്യാപകരും വിലയിരുത്തി.
|
ഈരാറ്റുപേട്ട സബ് ജില്ലാ കലോത്സവം
|
ആര്. എസ്. എം യു പി. സ്കൂളിന്റെ വിജയങ്ങള്‍ക്ക് ഒരു പൊന്‍തൂവല്‍ കൂടി :
2014 പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും A+ വാങ്ങിയത് രണ്ട് പേര്
കുട്ടികളുടെ സംരക്ഷണവും സുരക്ഷിതത്വവും മുന്‍ നിര്‍ത്തി കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്ത്വത്തില്‍ ചൈല്‍ഡ് ലൈന്‍ എന്നപേരില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൊളോബൊറേറ്റീവ് ടീം അംഗങ്ങള്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. 11 മണിയോടെ സ്കൂളിലെത്തിയ 3 അംഗ സംഘമാണ് ക്ലാസ്സ് അവതരിപ്പിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സപ്പോര്‍ട്ട് ഒഫീസിലെ പ്രവര്‍ത്തകരാണ് ഇവര്‍. ബധിര മൂക വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായങ്ങള്‍, പഠനവൈകല്യമുളള കുട്ടികള്‍ക്കള്ള സപ്പോര്‍ട്ട് തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഈ ടീമിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.
കുട്ടികള്‍ നേരിടുന്ന പീഠനങ്ങള്‍, ബാലവേല തുടങ്ങി കുട്ടികള്‍ 1 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് സപ്പോര്ട്ടുനല്കാനാണ് ഈ ടീം പ്രവര്‍ത്തിക്കുന്നത്. |
ഈരാറ്റുപേട്ട സബ് ജില്ലാ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തില്‍ പതിനാറാമത്.
|