റവന്യൂ ജില്ലാ കലോത്സവത്തിലും മികവ് പുലര്‍ത്തി: സബ് ജില്ലാ കലോത്സവത്തിന്റെ ലഹരി അടങ്ങും മുമ്പ് റവന്യൂ ജില്ലാ കലോത്സവത്തിലും മികവ് പുലര്‍ത്തി. സബ് ജില്ലയിലെ ഏഴാം സ്ഥാനം നേടി പങ്കെടുത്ത 8 ഇനങ്ങളില്‍ 6 ഇനങ്ങളിലും എ ഗ്രേഡോടുകൂടി വിജയം വരിച്ചപ്പോള്‍ ചെറിയസ്കൂളിന്റെ വിജയങ്ങള്‍ക്ക് തിളക്കമേറി. പഠനവിഷയങ്ങളിലെന്നപോലെ പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തിപ്പോരുന്ന കോട്ടയം ജില്ലയിലെ ചെറിയ കലാലയമായി നാം പരിലസിക്കുന്നു. | ചെറിയസ്കൂളിന്റെ വലിയവിജയം : ഈരാറ്റുപേട്ട സബ്ജില്ലാ കലോത്സവത്തില്‍ നമ്മുടെ സ്കൂളിന് ഉന്നത വിജയം. ആയിരങ്ങള്‍ ചിലവിട്ട് കലോത്സവവേദികളിലെത്തിയ വമ്പന്മാര്ക്കുമുന്നില് നമ്മുടെ സ്കൂളിന്റെ വിജയത്തിന് തിളക്കമേറെയാണ്. ജനറല്‍ വിഭാഗത്തില്‍ പതിനാറാം സ്ഥാനവും സംസ്കൃതകലോത്സവത്തില്‍ എല്ലാ മത്സരങ്ങളിലും എ ഗ്രേഡോടുകൂടി (ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം) ഒന്നാം സ്ഥാനവും നേടി വിജയിക്കാന്‍ കഴിഞ്ഞത് ഉന്നതവിജയമായി മാറി. |
Powered By : RSM IT Club, SIDHIK K.H., Computer Instructor, R.S.M. U P School, Kodunga